Wednesday, July 14, 2010

മനസ്സില്‍ ഒരു മഴക്കാലം ... നൊസ്റ്റാള്‍ജിയ

നനഞ്ഞ വിരല്‍ തുമ്പു കൊണ്ട് ഭിത്തിയില്‍ നീണ്ടു ഭംഗിയുള്ള പീലികള്‍ ഉള്ള കണ്ണുകള്‍ കോറിയിട്ടു. മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക സ്‌കൂളിലേക്കുള്ള യാത്രകളാണ്. പുതിയ ഉടുപ്പും പുസ്തകവുമൊക്കെയായി സ്‌കൂള്‍ തുറക്കാനായി കാത്തിരിക്കും. എന്നിട്ടോ ആദ്യത്തെ ദിവസം തന്നെ കൂട്ടിനു മഴയും വരും . നനഞ്ഞു ഒട്ടിയാവും ക്ലാസ്സില്‍ എത്തുന്നത്. പകലൊക്കെ ചെറുതായൊന്ന് ചാറിയും മറ്റും മഴ പിണങ്ങി നില്‍ക്കും. വീണ്ടും കുട്ടികള്‍ സ്‌കൂള്‍ വിട്ടിറങ്ങുമ്പോള്‍ എത്തുകയായി ആര്‍ത്തലച്ചു. വീട്ടില്‍ അമ്മയുടെ അരികില്‍ എത്തിച്ചിട്ടെ പിന്നെ മടക്കമുള്ളൂ ... എന്നാലും ഒരിക്കലും പിണക്കം തോന്നിയതേയില്ല. വളര്‍ന്നു വലുതായപ്പോള്‍ ഇഷ്ടത്തിന്റെ വര്‍ണ്ണങ്ങളും മാറി.

5 comments:

Unknown said...

I wish now if i can go those shool days.But i know it is impossible to go.We all have Sweet Memories of school days.

"Thank you for sharing your feeling and reminding my school days".

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

There are so many things that we all miss in our lives.....it will be after going awy from our place we realize that how much we are emotionally attached with our "dear monsoon". Things which we consider as nuisense at times when we get so much, turns to be felt as so precious when we miss.......

jiji said...

ഏകാന്തതയുടെ ഇരുണ്ട താഴ്വരകളിലെന്ങഓ സ്വത്വം തിരിച്ചറിയാനാകാതെ തളര്‍ന്നു കിടക്കുമ്പോള്‍ ഒരു ആരവം കേട്ടു.... മഴയുടെ വരവാണ്.. ഓര്‍മകളുടെ പെര്മഴ.. മഴയെ തോല്‍പ്പിക്കാന്‍ വ്യെര്ധമായ് ഓടിയ ബാല്യ കാലത്തെ ഒര്മിപ്പിച്ച് തുള്ളികള്‍ പെയ്തിറങ്ങുന്നു.. വരണ്ടു കീറിയ വിള്ളലുകളില്‍ നീര്‍ച്ചാലുകള്‍ തെളിയുമ്പോള്‍ പുതുമണ്ണിന്റെ മദിപ്പിക്കുന്ന ഗന്ധം.. മിഴിച്ച കണ്ണുകളുമായി ജനലഴികള്‍ക്കിടയിലൂടെ മഴയെ മണത്ത സ്കൂള്‍ ജീവിതം മിന്നി മറയുന്നു.. കാറ്റിനൊപ്പം താളത്തില്‍ വീശിയടിച്ച മഴക്കൊപ്പം ചെറിയ കുടയും നനഞു നടന്ന വഴിത്താരകളും കൂട്ടിനെത്തുന്നു.. ബാല്യത്തിന്റെ അവസാന കാലങ്ങളില്‍ കളിക്കളത്തില്‍ മഴ തീര്‍ത്ത ചെറു തടാകങ്ങളില്‍ പന്ത് തട്ടി പാഞ്ഞു നടന്ന കാലവും പനിയും അമ്മയുടെ ശകാരങ്ങളും..
പെയ്യാന്‍ മടിച്ചു പിന്‍വാങ്ങിയ മഴയെ ശകാരിച്ച ഹൈസ്കൂള്‍ ജീവിതം.. കാറ്റില്‍ പാറിയ ടാര്പായക്കിടയിലൂടെ മുഖം നനച്ച മഴയെ നോക്കി ചിരിച്ച സ്കൂള്‍ ബസ് യാത്രകള്‍.. ഒഴിഞ്ഞ വെരാന്ടയില്‍ വരികള്‍ക്കിടയില്‍ പ്രണയം ഒളിപ്പിച്ചു പ്രണയത്തെ കാത്തു നിന്ന മഴക്കാലങ്ങള്‍.. അതിനുമപ്പുറം മഴയെ ഏറെ സ്നേഹിച്ച കലാലയ ജീവിതം..പ്രണയത്തിന്റെ ചൂടില്‍ മഴയുടെ തണുപ്പിനെ തോല്‍പ്പിച്ച പ്രണയ കാലം.. ഒടുവില്‍ സൌഹൃദത്തിനു വിടപറഞ്ഞു മഴക്കിടയിലൂടെ നടന്നകന്ന ഒരു സായന്തനം..
മഴ തോര്‍ന്നു തുടങ്ങുകയാണ്.. ഓര്‍മ്മകള്‍ പിന്‍വാങ്ങുകയാണ്.. വീണ്ടുമൊരു മഴക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു..